(see the following letter)
The Marxists are playing the game for RSS very well, it seems. Why do we need trusts for church property?
Who asked for that? Has it craeted any problem at all? Joseph Pulikkunnel might have asked for it. But who cares about him? When Christians were being murdered in Orissa, did he utter a word? I saw his interview in an RSS web site about the so called property.
What is wrong if the bishop controls the property of the church? After all it is church’s property and the bishops have every right to do that. Bishops are not hereditory and they administer it only with the help of others. Worldwide, it is the same. But what is special about it in Kerala? The claim that the pope owns the property is a blatant lie. The Pope never ever interfered in church property or its administration.
The opponents can say that the temples are administered by the Devaswom Boad and some old masjids by Waqf Board. The temples were there for hundreds of years. They were mostly established by the kings or land lords, not by the ordinary Hindus.
But the church property is the creation of the church members. If they have no objection for the bishop to administer it, who has?
Also, there is another clever move. the Devaswom Board administers only temples. It does not administer the huge wealth of NSS or SNDP, SN Trust etc.
The law commission want to control churches, colleges, hospitals etc. Virtually the church will be controlled by a trust appointed by the corrupt politician. We know the corruption and fight in Devaswom board.
When the church is controlled by the government, the church officials will not set up new churches or colleges. They cannot set up missions. So effectively conversion can be stopped. Sangh parivar will be thrilled.
How are these churches and colleges were built? With the sacrifices of the church members. Even the self financing colleges are doing a good thing for the community. If the Christians have not set up them, these students will go and study in other states. The mentality that it is ok to go to other states and no colleges should come up in Kerala is simply not acceptable.
The same Marxists suffocated all new industry. So there are no industry in Kerala. They interfere in education. Now the education standards in Kerala is worse than other states. No Keralite wins all India examinations. If some wins, they might have studied in other states.
We all know what the license raj had done to indian economy. When it was freed from the bureacracy, Indian economy surged. The Marxists are trying to suffocate and control the church now.
Who knows they may be sharing the agenda of the BJP and Sangh parivar to throttle Christian church.
Another thing, has the church got that much property? We can say that the churches, colleges and hospitals are property. Are they? Who will sell it? Are they sellabel things?
The colleges and hospitals serve all people. It may be administered by the church, but it is common property.
The church could not amass as much wealth as some living gods in such shoter periods. The Marxists too have huge wealth.
Now there is an election soon, the Marxists should be shown the right place.
(P Thomas, NY)
ഒരു കമ്മ്യൂണിസ്റ് ഇടയലേഖനം
മിശിഹായില്‍ പ്രിയമുള്ള പ്രിയ വോട്ടര്‍മാരെ, വൈദികശ്രേഷ്ഠരെ, ബഹുമാനപ്പെട്ട സിസ്റേഴ്സ്, കെസിവൈഎം, മാതൃജ്യോതി, യുവദീപ്തി പ്രവര്‍ത്തകരെ,
മറ്റൊരു തിരഞ്ഞെടുപ്പുകാലം കൂടി കര്‍ത്താവിന്റെ അനുഗ്രഹത്താല് വന്നു ചേര്‍ന്നിരിക്കുന്ന ഈ അവസരം നമ്മള് ആധ്യാത്മികമായ ചിന്തകളാല് ഔന്നദ്ധ്യമുള്ളവരായിത്തീരേണ്ട സമയം കൂടിയാണല്ലോ. അന്‍പതു നോമ്പിന്റെ ഭക്തിനിര്‍ഭരമായ നാളുകളില് കര്‍ത്താവിന്റെ പീഢാസഹനവും തിരുവുത്ഥാനവും സമാഗമമായിരിക്കുന്ന ഈ വേളയില് കമ്മ്യൂണിസ്റ് പാര്‍ട്ടിയും വലിയൊരു പീഢാസഹനത്തിലൂടെ കടന്നുപോവുകയാണ്. കര്‍ത്താവ് ഏറ്റവുമധികം സ്നേഹിച്ചിട്ടുള്ള കമ്മ്യൂണിസ്റ് പാര്‍ട്ടിയെ ക്രൂശിലേറ്റാന്‍ നടക്കുന്ന ശ്രമങ്ങള്‍ നിങ്ങള്‍ കണ്ടില്ലെന്നു നടിച്ച് ആ മഹാപാത്തില്‍ പങ്കുചേരരുത് എന്നു വിനീതമായി അപേക്ഷിക്കുന്നു.
നമ്മുടെ നല്ലവനായ ഇടയന്‍, മഹാനായ പരിപാലകന്‍, മിശിഹായില്‍ പ്രിയമുള്ള ശ്രീ പ്രകാശ് കാരാട്ട്, പേരു സൂചിപ്പിക്കുന്നതുപോലെ തന്നെ അദ്ദേഹം നമ്മുടെയൊക്കെ പ്രകാശമാണ്. അത്ര പ്രസാദാത്മകമായ മുഖം, ചൈതന്യം തുളുമ്പുന്ന ഭാവം, കേരളത്തിലെ ഏതെങ്കിലും ബിഷപ്പിനോ ആര്‍ച്ച് ബിഷപ്പിനോ പോലുമില്ല എന്നത് പ്രത്യേകം ഓര്‍ക്കണം. അദ്ദേഹത്തെ ഒരു ബിഷപ്പിന്റെ കുപ്പായത്തില്‍ സങ്കല്‍പിച്ചു നോക്കിയാല്‍ അടയാളമോതിരം ചുംബിക്കാന്‍ നമ്മള്‍ അറിയാതെ അദ്ദേഹത്തിന്റെ മുന്നില്‍ മുട്ടുകുത്തിപ്പോവും. ഇന്ത്യന്‍ കമ്മ്യൂണിസ്റ് പ്രസ്ഥാനത്തിന്റെ കര്‍ദ്ദിനാളാണ് മിശിഹായില്‍ പ്രിയമുള്ള പ്രകാശ്. സത്യത്തില്‍ ചെറുപ്പത്തില്‍ ഒരു വൈദികനാവണമെന്ന് ആഗ്രഹിച്ചിരുന്ന ആളാണ് പ്രകാശ് എന്നത് വിശ്വാസികള്‍ക്ക് ഒരു പുതിയ അറിവായിരിക്കും. സെമിനാരിയിലേക്കുള്ള എന്‍ട്രന്‍സിന്റെ തലേദിവസമാണ് പ്രകാശിനു ഫ്ളൂ പിടിപെട്ടത്. എന്റെ മോന്റെ അച്ചന്‍പട്ടം പോയേ എന്നു പറഞ്ഞ് പ്രകാശിന്റെ പപ്പ പൊട്ടിക്കരഞ്ഞത് പാര്‍ട്ടി ഇപ്പോഴും ഓര്‍ക്കുന്നു. പ്രെയ്സ് ദി ലോര്‍ഡ്, ഹാലേലൂയ..
മദര്‍ തേരേസയെപ്പോലെ പാര്‍ട്ടി ലോകത്തിനു നല്‍കുന്ന അദര്‍ തെരേസയാണ് കര്‍ത്താവിന്റെ പ്രിയപ്പെട്ട മണവാട്ടി പരിശുദ്ധയായ സിന്ധു ജോയി. എറണാകുളം മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥി മാത്രമല്ല പരിശുദ്ധയായ സിന്ധു. ആഴത്തിലുള്ള ബൈബിള്‍ പഠനത്തിലൂടെ, പ്രേഷിതപ്രവര്‍ത്തനത്തിലൂടെ, കര്‍ത്താവിനോടുള്ള അചഞ്ചലമായ ഭക്തിയിലൂടെ ഒക്കെ എറണാകുളം മണ്ഡലത്തില്‍ കത്തോലിക്കാസഭയ്ക്ക് പുതുജീവന്‍ നല്‍കാനിറങ്ങിയിരിക്കുന്ന സിന്ധു ഈ നൂറ്റാണ്ടില്‍ സഭയുടെ വാഗ്ദാനവും പ്രതീക്ഷയുമാണ്. സിന്ധു ജോയി പ്രചാരണം ആരംഭിച്ച ദിവസം പുലര്‍ച്ചെ മൂന്നു മണിയോടെ എറണാകുളം ഭാഗത്തെ ആകാശത്ത് ഒരു അപൂര്‍വനക്ഷത്രം പ്രത്യക്ഷപ്പെട്ടതായി സഖാക്കള്‍ പറയുന്നു. അമ്പലമുകള്‍ ഭാഗത്തേക്കു പോയ നക്ഷത്രം പിന്നെ ഇടപ്പള്ളി വന്നു തിരിഞ്ഞ് കാക്കനാട് ഭാഗത്ത് നിലയുറപ്പിക്കുകയായിരുന്നത്രേ. പ്രെയ്സ് ദി ലോര്‍ഡ്, ഹാലേലൂയ..
സിന്ധു ജോയിസിലൂടെ കര്‍ത്താവ് അടയാളങ്ങള്‍ കാണിക്കുന്നത് അവിശ്വാസികളെ പോലും വിശ്വാസികളാക്കും. കത്തോലിക്കാ സ്ഥാപനങ്ങള്‍ക്കെതിരെ മുദ്രാവാക്യങ്ങള്‍ മുഴക്കി സഹപ്രവര്‍ത്തകരോടൊപ്പം അത്തരം സ്ഥാപനങ്ങള്‍ തല്ലിപ്പൊളിച്ച പരിശുദ്ധ സിന്ധു ഇപ്പോള്‍ ഭക്തിഗാനങ്ങള്‍ പാടുന്നു, പ്രെയ്സ് ദി ലോര്‍ഡ്. എറണാകുളം മണ്ഡലത്തിലെ എല്ലാ പള്ളികളിലും ഒരു തീര്‍ത്ഥാടകയെപ്പോലെ സിന്ധു കയറിയിറങ്ങുന്നു. സിന്ധു പാടി അഭിനയിച്ച നീ മാത്രം രക്ഷ യേശുവേ, സമരവിമോചനം എന്നീ ക്രിസ്തീയഭക്തിഗാന കസെറ്റുകള്‍ വരുന്നതിന്റെ പിന്നത്തെ ഞായറാഴ്ച പ്രേഷിതന്‍ എംഎ ബേബി പ്രകാശനം ചെയ്യും. ലിതിന്റെ വിഡിയോ പറ്റിയാല്‍ ഷാലോം ടിവിയില്‍ സംപ്രേഷണം ചെയ്യും. അതോടൊപ്പം കര്‍ത്താവ് തന്റെ ആത്മാവിനെ എങ്ങനെ സ്പര്‍ശിച്ചു എന്ന് സിന്ധു ജനങ്ങളോട് ഉദ്ഘോഷിക്കുകയും ചെയ്യും. പരിശുദ്ധ സിന്ധു ജോയി നയിക്കുന്ന വചനപ്രഘോഷണവും രോഗശാന്തിശുശ്രൂഷയും പറ്റിയാല്‍ അടുത്ത ആഴ്ച മുതല്‍ മറൈന്‍ ഡ്രൈവില്‍ ആരംഭിക്കും. എസ്എഫ്ഐയുടെ കുരിശുയുദ്ധങ്ങളില്‍ മാരകമായി പരുക്കേറ്റവര്‍ക്കും അംഗഭംഗം വന്നവര്‍ക്കുമൊഴികെയുള്ളവര്‍ക് ക് പരിശുദ്ധ സിന്ധു രോഗശാന്തി നല്‍കും. പ്രെയ്സ് ദി ലോര്‍ഡ്, ഹാലേലൂയ..
കമ്മ്യൂണിസ്റ് പാര്‍ട്ടിയിലെ സിസ്റര്‍ അഭയയാണ് സിന്ധു. പക്ഷെ, അഭയയെപ്പോലെ മണ്ടിയല്ലാതിരുന്നത് കൊണ്ട് ഇവിടം വരെയെത്തി. അല്ലെങ്കില്‍ എകെജി സെന്ററിന്റെ മുറ്റത്തെ കിണറ്റില്‍ ഒരലര്‍ച്ചയായി അവസാനിച്ചേനെ എന്നൊക്കെ ചിലര്‍ പറയുന്നുണ്ട്. കത്തോലിക്കാസഭയെപ്പോലെ പാര്‍ട്ടിയുടെയും വെളിച്ചം മിശിഹാ ആയതുകൊണ്ട് ഇലക്ഷന്‍ കഴിയുന്നത് വരെ പാര്‍ട്ടി ഒന്നും പറയുന്നില്ല. അതുവരെ എസ്എഫ്ഐ ഏതാ, കെസിഐഎം ഏതാ എന്നുപോലും തിരിച്ചറിയാത്തതുപോലെ ഞങ്ങളുടെ യുവജനങ്ങള്‍ സ്തോത്രഗീതങ്ങള്‍ ആലപിക്കും. അതു കഴിയുമ്പോള്‍ സിന്ധുവേതാ സിന്ദാബാദ് ഏതാ എന്നൊക്കെ കാണിച്ചു തരാം. പ്രെയ്സ് ദി ലോര്‍ഡ്, ഹാലേലൂയ..
കമ്മ്യൂണിസ്റ് പാര്‍ട്ടിയും കത്തോലിക്കാ സഭയും തമ്മില്‍ നേര്‍ത്ത വ്യത്യാസങ്ങളേയുള്ളൂ. മാര്‍ക്സിന്റെ ചിത്രം മാറ്റി കര്‍ത്താവിന്റെ ചിത്രത്തിനു മുന്നില്‍ മാര്‍ക്സ് മെഴുകുതിരി കത്തിച്ചു പ്രാര്‍ത്ഥിക്കുന്ന ചിത്രം ഉപയോഗിക്കാനാണ് പുതിയ തീരുമാനം. പാര്‍ട്ടിയും സഭയുമായി വളരെ നേര്‍ത്ത അഭിപ്രായവ്യത്യാസങ്ങളേ നിലവിലുള്ളൂ. സംഗതി എന്തായാലും ലാഭകരമായിരിക്കണം എന്നത് നമ്മള്‍ രണ്ടു കക്ഷികളുടെയും താല്‍പര്യമാണ്. അതുപോലെ തന്നെ ആളുകളെ എപ്പോഴും കൂടെ നിര്‍ത്തണം എന്ന കാര്യത്തിലും വിദ്യാഭ്യാസം കച്ചവടമാക്കുന്ന കാര്യത്തിലുമൊക്കെ നമ്മള്‍ ഒറ്റക്കെട്ടാണ്. പലപ്പോഴും ഒന്നിച്ചു നില്‍ക്കുന്നതിനു പുറമേ പരസ്പരം മല്‍സരിക്കുക കൂടി ചെയ്യാറുണ്ട്. നമ്മള്‍ ഒന്നിച്ചു നില്‍ക്കുകയാണെങ്കില്‍ സ്ഥിതി എന്തായിരിക്കുമെന്നത് പ്രത്യേകം പറയേണ്ടതില്ലല്ലോ. ദൈവം ഉണ്ടോ ഇല്ലയോ എന്ന വളരെ ചെറിയ ഒരു കാര്യത്തിലുള്ള അഭിപ്രായ വ്യത്യാസത്തിന്റെ പുറത്ത് പാര്‍ട്ടിയും സഭയും ഇങ്ങനെ അകന്നു കഴിയുന്നത് ചരിത്രപരമായ ക്രൂരതയാണ്. ദൈവം ഉള്ളതും ഇല്ലാത്തതുമൊക്കെ നമ്മുടെ കാര്യത്തില്‍ കണക്കാണ്. ജനങ്ങള്‍ക്കാണ് ഇത്തരം കാര്യങ്ങളില്‍ താല്‍പര്യം. അത് ജനങ്ങള്‍ക്കു വിട്ടുകൊടുത്തിട്ട് നമ്മള്‍ ഒന്നിച്ചു പ്രവര്‍ത്തിക്കണമെന്നാണ് പാര്‍ട്ടി ആഗ്രഹിക്കുന്നത്.
എത്രയോ ക്രിസ്ത്യാനികളെ ഞങ്ങള്‍ പാര്‍ട്ടിയാപ്പീസിന്റെ മുറ്റത്ത് അടക്കം ചെയ്തിരിക്കുന്നു. എത്രയോ ക്രിസ്ത്യാനികളുടെ കല്യാണം ഞങ്ങള്‍ പാര്‍ട്ടിയാപ്പീസില്‍ വച്ചു നടത്തിക്കൊടുത്തിരിക്കുന്നു. അങ്ങനെ നോക്കിയാല്‍ പള്ളിയില്‍ നടക്കുന്ന കാര്യങ്ങള്‍ തന്നെയാണ് പാര്‍ട്ടിയാപ്പീസിലും നടക്കുന്നത്. പക്ഷെ, പള്ളി പാര്‍ട്ടിയോടീ സമീപനമല്ല പുലര്‍ത്തുന്നത്. എന്നെങ്കിലും കുര്‍ബാന കഴിഞ്ഞ് രണ്ടു മുദ്രാവാക്യം വിളിക്കാനോ പള്ളിമുറ്റത്തെ കൊടിമരത്തില്‍ ചെങ്കൊടിയുയര്‍ത്താനോ പള്ളി തയ്യാറായിട്ടുണ്ടോ. ഈ അകല്‍ച്ചയാണ് ഇനി ഇല്ലാതാവേണ്ടത്. ഈ ഇലക്ഷന്‍ കാലത്ത്, ഈ നോമ്പുകാലത്ത് അത്തരത്തിലൊരു മാറ്റത്തിലൂടെ സഭയുടെ കമ്മ്യൂണിസ്റ്വല്‍ക്കരണം അല്ലെങ്കില്‍ പാര്‍ട്ടിയുടെ സഭാവല്‍ക്കരണം നമുക്ക് പൂര്‍ത്തിയാക്കണം. കുര്‍ബാനമധ്യേ പാര്‍ട്ടി സെക്രട്ടിമാര്‍ പ്രസംഗിക്കുന്ന, ഇടയലേഖനങ്ങള്‍ക്കു പകരം ലഘുലേഖകള്‍ വായിക്കുന്ന സഭയുടെ മെഡിക്കല്‍ കോളജുകളും ആശുപത്രികളും പാര്‍ട്ടിക്കു കൈമാറപ്പെടുന്ന മനോഹരസുദിനത്തിനു വേണ്ടി നമുക്ക് കാതോര്‍ക്കാം.
മിശിഹായില്‍ സ്നേഹപൂര്‍വം,
കമ്മ്യൂണിസ്റ് പാര്‍ട്ടിയുടെ
കത്തോലിക്കാ സെക്രട്ടറി.
ഒപ്പ്, കുരിശ്.